Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Religious Harmony

Kottayam

മതസൗഹാർദത്തിന്‍റെ മഹാസാഗരമായി എ​രു​മേ​ലി

എ​​രു​​മേ​​ലി: അ​​മ്പ​​ല​​പ്പു​​ഴ സം​​ഘ​​ത്തി​​ന് ആ​​കാ​​ശ​​ത്ത് കൃ​​ഷ്ണ പ​​രു​​ന്ത് പ​​റ​​ന്നെ​​ത്തു​​മെ​​ന്ന വി​​ശ്വാ​​സ​​വും ആ​​ല​​ങ്ങാ​​ട്ട് സം​​ഘ​​ത്തി​​ന് മു​​ന്നി​​ൽ ഉ​​ച്ച​​വെ​​യി​​ലി​​ൽ ന​​ക്ഷ​​ത്രം മാ​​ന​​ത്ത് പ്ര​​ത്യ​​ക്ഷ​​പ്പെ​​ടു​​മെ​​ന്ന വി​​ശ്വാ​​സ​​വും തെ​​റ്റി​​യി​​ല്ല. ഒ​​പ്പം ഇ​​ന്ന​​ലെ എ​​രു​​മേ​​ലി നൈ​​നാ​​ർ ജു​​മാ മ​​സ്ജി​​ദി​​ൽ മു​​ഴ​​ങ്ങി​​യ ഉ​​ച്ച ന​​മ​​സ്കാ​​ര​​ത്തി​​ന്‍റെ ത​​ക്ബീ​​ർ ധ്വ​​നി​​ക​​ൾ​​ക്കാ​​ക​​ട്ടെ ശ്രീ ​​അ​​യ്യ​​പ്പ ഐ​​തി​​ഹ്യ​​മാ​​യ സ്വാ​​മി​​ശ​​ര​​ണം വി​​ളി​​യു​​ടെ അ​​ക​​മ്പ​​ടി​​ക​​ൾ.

ഭ​​ക്ത​​ർ​​ക്ക് ദ​​ർ​​ശ​​ന​പു​​ണ്യ​​മാ​​യി മാ​​റി ച​​രി​​ത്ര പ്ര​​സി​​ദ്ധ​​മാ​​യ അ​​മ്പ​​ല​​പ്പു​​ഴ, ആ​​ല​​ങ്ങാ​​ട്ട് സം​​ഘ​​ങ്ങ​​ളു​​ടെ പേ​​ട്ട​​തു​​ള്ള​​ൽ. മു​​ൻ വ​​ർ​​ഷ​​ങ്ങ​​ളെ​​ക്കാ​​ൾ ഇ​​ത്ത​​വ​​ണ വ​​ൻ ജ​​ന​​ക്കൂ​​ട്ട​മാ​ണ് ഇ​​രു സം​​ഘ​​ങ്ങ​​ളു​​ടെ​​യും പേ​​ട്ട​​തു​​ള്ള​​ൽ കാ​​ണാ​​ൻ ഇ​​ന്ന​​ലെ രാ​​വി​​ലെ മു​​ത​​ൽ വൈ​​കു​​ന്നേ​​രം വ​​രെ​​യും എ​​രു​​മേ​​ലി ടൗ​​ണി​​ൽ തി​​ങ്ങി​​നി​​റ​​ഞ്ഞ​​ത്. ടൗ​​ൺ റോ​​ഡ് പൂ​​ർ​​ണ​​മാ​​യും വാ​​ഹ​​ന വി​​മു​​ക്ത​​മാ​​ക്കി നൂ​​റു​​ക​​ണ​​ക്കി​​ന് പോ​​ലീ​​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് പേ​​ട്ട​​തു​​ള്ള​​ലി​​ന് സൗ​​ക​​ര്യം ഒ​​രു​​ക്കി​​യ​​ത്. റോ​​ഡ് നി​​റ​​ഞ്ഞും കെ​​ട്ടി​​ട​​ങ്ങ​​ളു​​ടെ മു​​ക​​ളി​​ലും വെ​​യി​​ൽ ചൂ​​ടി​​നെ വ​​ക​​വ​​യ്ക്കാ​​തെ സ്ത്രീ​​ക​​ളും കു​​ട്ടി​​ക​​ളും അ​​ട​​ക്കം പ​​തി​​നാ​​യി​​ര​​ക്ക​​ണ​​ക്കി​​ന് ആ​​ളു​​ക​​ൾ ന​ഗ​രം കൈ​യ​ട​​ക്കി​​യ പ്ര​​തീ​​തി​​യി​​ലാ​​യി​​രു​​ന്നു പേ​​ട്ട​​തു​​ള്ള​​ൽ.

ശ​​ബ​​രി​​മ​​ല​​യി​​ലേ​​ക്ക് പോ​​യ ശ്രീ ​​അ​​യ്യ​​പ്പ​​നെ തേ​​ടി ഉ​​റ​​ഞ്ഞു​​തു​​ള്ളി കാ​​ടി​​ള​​ക്കി​​യാ​​യി​​രു​​ന്നു അ​​മ്പ​​ല​​പ്പു​​ഴ സം​​ഘ​​ത്തി​​ന്‍റെ പേ​​ട്ട​​തു​​ള്ള​​ൽ. തു​​ട​​ർ​​ന്ന് മ​​ണി​​ക്കൂ​​റു​​ക​​ൾ​​ക്ക് ശേ​​ഷം പി​​ന്നാ​​ലെ ശാ​​ന്ത​ഭാ​​വ​​ത്തി​​ന്‍റെ ലാ​​സ്യ​​ത​​യോ​​ടെ ആ​​ല​​ങ്ങാ​​ട്ട് സം​​ഘം ഇ​​ള​​കി​​യാ​​ടി. ഇ​​രു​​സം​​ഘ​​ങ്ങ​​ങ്ങ​​ൾ​​ക്കും മു​​ല്ല​​പ്പൂ​​ക്ക​​ൾ വാ​​രി വി​​ത​​റി മു​​സ്‌​​ലിം ജ​​മാ​​അ​​ത്ത് സ്നേ​​ഹം ചൊ​​രി​​ഞ്ഞു. അ​​യ്യ​​പ്പ ച​​രി​​ത്ര​​ത്തി​​ന്‍റെ ഐ​​തിഹ്യ​​ത്തി​​നൊ​​പ്പം ഭ​​ക്തി​​യും മ​​ത​​മൈ​​ത്രി​​യും നി​​റ​​ഞ്ഞ പേ​​ട്ട​​തു​​ള്ള​​ൽ കാ​​ണാ​​ൻ എ​​രു​​മേ​​ലി​​യി​​ൽ തി​​ങ്ങി നി​​റ​​ഞ്ഞ​​ത് ആ​​യി​​ര​​ങ്ങ​​ൾ. ആ​​കാ​​ശ​​ത്ത് പൊ​​ട്ട് പോ​​ലെ അ​​മ്പ​​ല​​പ്പു​​ഴ​​ക്ക് വേ​​ണ്ടി പ​​റ​​ന്നെ​​ത്തി​​യ കൃ​​ഷ്ണ​​പ്പ​​രു​​ന്ത് വി​​ശ്വാ​​സി​​ക​​ളെ ഭ​​ക്തി​​യു​​ടെ പാ​​ര​​മ്യ​​ത​​യി​​ലാ​​ക്കി. മാ​​ന​​ത്ത് വെ​​ട്ടി​​ത്തി​​ള​​ങ്ങി​​യ വെ​​ള്ളി​​ന​​ക്ഷ​​ത്രം ആ​​ല​​ങ്ങാ​​ടി​​ന്‍റെ ഭ​​ക്തി​​ക്ക് ല​​ഭി​​ച്ച വ​​ര​​പ്ര​​സാ​​ദ​​മാ​​യി.

രാ​​വി​​ലെ പ​തി​നൊ​ന്നോ​ടെ​​യാ​​ണ് അ​​മ്പ​​ല​​പ്പു​​ഴ സം​​ഘ​​ത്തി​​ന്‍റെ പേ​​ട്ട​​തു​​ള്ള​​ൽ ആ​​രം​​ഭി​​ച്ച​​ത്. കൊ​​ച്ച​​മ്പ​​ല​​ത്തി​​ൽ പൂ​​ജ​​ക​​ൾ​​ക്ക് ശേ​​ഷം തൊ​​ഴു​​കൈ​​ക​​ളു​​മാ​​യി ശ​​ര​​ണം വി​​ളി​​ച്ചു​​നി​​ന്ന സം​​ഘ​​ത്തി​​ന് മു​​ക​​ളി​​ൽ പേ​​ട്ട​​തു​​ള്ള​​ലി​​ന് അ​​നു​​മ​​തി​​യാ​​യി കൃ​​ഷ്ണ​​പ്പ​​രു​​ന്ത്‌ വ​​ട്ട​​മി​​ട്ടു​​പ​​റ​​ന്നു. അ​​മ്പ​​ല​​പ്പു​​ഴ ശ്രീ​​കൃ​​ഷ്ണ സ്വാ​​മി ക്ഷേ​​ത്ര​​ത്തി​​ലെ സ്വ​​ർ​​ണ​ത്തി​​ട​​മ്പ് ആ​​ന​​പ്പു​​റ​​ത്ത് എ​​ഴു​​ന്നെ​​ള്ളി​​ച്ച് നൈ​​നാ​​ർ പ​​ള്ളി​​യി​​ലേ​​ക്ക് അ​​മ്പ​​ല​​പ്പു​​ഴ സം​​ഘം പ്ര​​വേ​​ശി​​ച്ച​​പ്പോ​​ൾ മു​​സ്‌​​ലിം ജ​​മാ​​അ​​ത്തി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ജ​​ന​​ങ്ങ​​ൾ പൂ​​ക്ക​​ൾ വാ​​രി​വി​​ത​​റി. ഗ​​ജ​​വീ​​ര​​നു​​മാ​​യി പ​​ള്ളി​​യെ വ​​ലം വ​​ച്ചെ​​ത്തി​​യ​​തോ​​ടെ സം​​ഘ​​ത്തെ ജ​​മാ​​അ​​ത്ത് ഭാ​​ര​​വാ​​ഹി​​ക​​ൾ, ആ​​ന്‍റോ ആ​​ന്‍റ​​ണി എം​​പി, സെ​​ബാ​​സ്റ്റ്യ​​ൻ കു​​ള​​ത്തു​​ങ്ക​​ൽ എം​​എ​​ൽ​​എ, ജ​​മാ​​അ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് നാ​​സ​​ർ പ​​ന​​ച്ചി, മി​​ഥു​​ലാ​​ജ് എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ഹാ​​രാ​​ർ​​പ്പ​​ണം ചെ​​യ്തു. അ​​മ്പ​​ല​​പ്പു​​ഴ സം​​ഘ​​ത്തി​​ന്‍റെ സ​​മൂ​​ഹ​​പെ​​രി​​യോ​​ൻ എ​​ൻ. ഗോ​​പാ​​ല​​കൃ​​ഷ്ണ​​പി​​ള്ള​​യെ എം​​എ​​ൽ​​എ ആ​​ദ​​രി​​ച്ചു.

സ​​മൂ​​ഹ​​പെ​​രി​​യോ​​നെ​​യും പേ​​ട്ട​​തു​​ള്ള​​ൽ സം​​ഘ​​ത്തി​​ന്‍റെ ഭാ​​ര​​വാ​​ഹി​​ക​​ളെ​​യും ജ​​മാ​​അ​​ത്ത് ഭാ​​ര​​വാ​​ഹി​​ക​​ൾ ഷാ​​ൾ അ​​ണി​​യി​​ച്ചാ​​ണ് സ്വീ​​ക​​രി​​ച്ച​​ത്.

വ​​ലി​​യ​​മ്പ​​ല​​ത്തി​​ലെ​​ത്തി അ​​മ്പ​​ല​​പ്പു​​ഴ സം​​ഘ​​ത്തി​​ന്‍റെ പേ​​ട്ട​​തു​​ള്ള​​ൽ സ​​മാ​​പി​​ക്കു​​മ്പോ​​ൾ മ​​ണി​​ക്കൂ​​റു​​ക​​ൾ പി​​ന്നി​​ട്ടു. വ​​ർ​​ണ​​ങ്ങ​​ൾ ശ​​രീ​​ര​​മാ​​സ​​ക​​ലം പൂ​​ശി കാ​​ടി​​ള​​ക്കി രൗ​​ദ്ര​​ഭാ​​വ​​ത്തി​​ലാ​​യി​​രു​​ന്നു പേ​​ട്ട​​തു​​ള്ള​​ൽ. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30 ഓ​ടെ​​യാ​​ണ് ആ​​ല​​ങ്ങാ​​ട്ട് സം​​ഘം ആ​​കാ​​ശ​​ത്ത് ന​​ക്ഷ​​ത്ര​​ത്തെ ക​​ണ്ട് പേ​​ട്ട​​തു​​ള്ള​​ൽ ആ​​രം​​ഭി​​ച്ച​​ത്. അ​​മ്പ​​ല​​പ്പു​​ഴ​​ക്കൊ​​പ്പം വാ​​വ​​ർ പോ​​യെ​​ന്ന വി​​ശ്വാ​​സ​​ത്തി​​ൽ സം​​ഘം നൈ​​നാ​​ർ പ​​ള്ളി​​യി​​ൽ ക​​യ​​റി​​യി​​ല്ല.

പ​​ള്ളി​​യു​​ടെ മു​​ന്നി​​ലെ​​ത്തി ആ​​ദ​​ര​​വ​​റി​​യി​​ച്ച സം​​ഘ​​ത്തെ പൂ​​ക്ക​​ൾ വി​​ത​​റി ജ​​മാ​​അ​​ത്ത് സ്നേ​​ഹം പ്ര​​ക​​ടി​​പ്പി​​ച്ചു.

സ്വ​​ർ​​ണ​​ഗോ​​ള​​ക കൊ​​ടി​​ക​​ൾ, വെ​​ളി​​ച്ച​​പ്പാ​​ടു​​ക​​ൾ, കൊ​​ട്ട​​ക്കാ​​വ​​ടി​​ക​​ൾ, ചേ​​ങ്കി​​ല​​ത്താ​​ള​​ങ്ങ​​ൾ, എ​​ടു​​പ്പ് കാ​​ഴ്ച​​ക​​ൾ എ​​ന്നി​​വ​​യു​​മാ​​യി ശാ​​ന്ത​​മാ​​യ നൃ​​ത്ത​​മാ​​യി​​രു​​ന്നു ആ​​ല​​ങ്ങാ​​ടി​​ന്‍റെ പേ​​ട്ട​​തു​​ള്ള​​ൽ. വെ​​ള്ള വ​​സ്ത്ര​​ങ്ങ​​ള​​ണി​​ഞ്ഞ് ഭ​​സ്മം പൂ​​ശി തോ​​ളി​​ലെ ഉ​​ത്ത​​രീ​​യം വീ​​ശി ലാ​​സ്യ​ഭാ​​വ​​ത്തോ​​ടെ​​യാ​​ണ് സം​​ഘം പേ​​ട്ട​​തു​​ള്ളി​​യ​​ത്. ആ​​ല​​ങ്ങാ​​ടി​​ന്‍റെ ര​​ണ്ട് സം​​ഘ​​ങ്ങ​​ളാ​​ണ് പേ​​ട്ട​​തു​​ള്ള​​ൽ ന​​ട​​ത്തി​​യ​​ത്.

Latest News

Up